Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poornima Bhagyaraj

തമിഴ്സിനിമയെ തിരുത്തിയെഴുതിയ ഭാഗ്യരാജിന്‍റെ ചലച്ചിത്രയാത്രകൾ

പ്രതീക്ഷിതമായിരുന്നു ആ വിയോഗം... ത​മി​ഴകത്തിന്‍റെ നാ​യ​ക സ​ങ്ക​ൽ​പ്പ​ങ്ങ​ളെ തി​രു​ത്തി​ക്കു​റി​ച്ച, വ​ലി​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളോ അ​മാ​നു​ഷി​ക പ​രി​വേ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ, ക​ണ്ണ​ട ധ​രി​ച്ച സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒരു നാ​യ​ക​ൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.

സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ ജീവിതം കഠിനാദ്ധ്വാനത്തിന്‍റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.

 

Latest News

Corehub Up